ബംഗളൂരു: ചിത്രദുർഗ തുരുവാനൂരു റോഡിനടുത്തുള്ള തിപ്പെരുദ്രസ്വാമി ആശ്രമത്തില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന 40 വയസ്സായ യുവതിയെയും 22കാരിയായ മകളെയും ആശ്രമത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി.
ഭദ്രാവതി സ്വദേശികളായ ഗീതയുടെയും മകള്‍ പ്രിയങ്കയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തിപ്പെരുദ്രസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരായിരുന്നു.