ബംഗളൂരു: ചാമരാജ നഗർ ഗോപിനാഥം അണക്കെട്ടില്‍ വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ യുവതിയും രണ്ട് മക്കളും മുങ്ങിമരിച്ചു. വി.എം. മീന (33), മക്കളായ പവിത്ര(13), കീർത്തി (11) എന്നിവരാണ് മരിച്ചത്.
അലക്കിയ തുണികള്‍ കരയില്‍ ഉണങ്ങാനിടുന്നതിനിടെ മീന തെന്നി വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അമ്മയെ രക്ഷിക്കാൻ ഇറങ്ങിയ കുട്ടികളും അപകടത്തില്‍പെട്ടു. മലെമണ്ഡേശ്വര ബട്ട പൊലീസ് കേസെടുത്തു.