Home Featured അപ്പാര്‍ട്മെന്റ്: ഏകീകൃത നിയമം കൊണ്ടുവരും -ഡി.കെ. ശിവകുമാര്‍

അപ്പാര്‍ട്മെന്റ്: ഏകീകൃത നിയമം കൊണ്ടുവരും -ഡി.കെ. ശിവകുമാര്‍

by admin

ബംഗളൂരു: അപ്പാർട്മെന്റ് വാങ്ങുന്നവരുടെയും ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കർണാടകയിലുടനീളം പുതിയ ഏകീകൃത നിയമം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയില്‍ അറിയിച്ചു. പുതിയ നിയമം കർണാടക റിയല്‍ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് റൂള്‍സ്-2017ന് വിധേയമാക്കുമ്ബോള്‍ നിലവിലെ കർണാടക അപ്പാർട്മെന്റ് ഉടമസ്ഥാവകാശ നിയമം-1972 ഇല്ലാതാവും.

അപ്പാർട്മെന്റിനെ അടിസ്ഥാനമാക്കിയുള്ള സ്ഥാവരസ്വത്ത് പ്രവർത്തനങ്ങള്‍ കൂടുതലുള്ള ബംഗളൂരുവിന് ഇത് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവില്‍ സ്വത്ത് ഉടമസ്ഥാവകാശം ഉറപ്പാക്കുന്നത് സംബന്ധിച്ച്‌ ബസവനഗുഡി ബി.ജെ.പി എം.എല്‍.എ എല്‍.എ. രവി സുബ്രഹ്മണ്യ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ശിവകുമാർ ഇക്കാര്യം അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group