ബംഗളൂരു: ശിവമൊഗ്ഗ സാഗരയില്‍ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. സാഗരയില്‍നിന്ന് ദക്ഷിണ കന്നഡയിലെ ബെല്‍ത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന ബസ് അനന്തപുർ മുംബാലുവിലാണ് അപകടത്തില്‍പെട്ടത്.
മഴയില്‍ റോഡില്‍ വഴുക്കുണ്ടായതാണ് അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ സാഗര, അനന്തപുർ, ശിവമൊഗ്ഗ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.