Home Featured കീം പരീക്ഷ;ഏറനാടിലും ഇന്റര്‍സിറ്റിയിലും അധിക കോച്ചുകള്‍

കീം പരീക്ഷ;ഏറനാടിലും ഇന്റര്‍സിറ്റിയിലും അധിക കോച്ചുകള്‍

by admin

മംഗളൂരു: കീം പരീക്ഷയോടനുബന്ധിച്ച്‌ വിദ്യാർഥികളുടെ തിരക്ക് പരിഗണിച്ച്‌ മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ നാല് ട്രെയിൻ സർവിസുകളില്‍ അധികമായി ജനറല്‍ കോച്ച്‌ അനുവദിച്ചു. മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ ഏറനാട് എക്സ്പ്രസ് (16605) ട്രെയിനിന് എട്ട്, ഒമ്ബത്, പത്ത് തീയതികളിലും, തിരിച്ചുള്ള ട്രെയിനിന് (16606) 11 വരെയും അധികമായി ഒരു കോച്ച്‌ ഉണ്ടാകും.

മംഗളൂരു സെൻട്രല്‍-കോയമ്ബത്തൂർ ജങ്ഷൻ ഇന്‍റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609) ട്രെയിനിന് പത്തു വരെയും തിരിച്ചുള്ള വണ്ടിക്ക് (22610) 11 വരെയും അധിക കോച്ചുണ്ടാകും.

You may also like

error: Content is protected !!
Join Our WhatsApp Group