മംഗളൂരു: 30 അടി ആഴമുള്ള കിണറില്‍ വീണ മൂന്നു വയസ്സുകാരനെ യുവാവ് രക്ഷിച്ചു. സറപ്പാടി ഹഞ്ചിക്കട്ടെയിലെ ഉമേഷ് നായ്കാണ് (31) നോണയ്യ നായ്കിന്റെ മകൻ അഭിഷേകിനെ കരകയറ്റിയത്.
പരിസരത്ത് കളിക്കുമ്ബോള്‍ അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. മാതാവിന്റെ നിലവിളി കേട്ടെത്തിയ യുവാവ് ഉടൻ കിണറ്റില്‍ ചാടുകയായിരുന്നു.