ബംഗളൂരു: സർവിസില്‍ നിന്ന് വിരമിച്ച അധ്യാപികയുടെ പെൻഷനുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയാക്കാൻ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് എജുക്കേഷൻ ഓഫിസ് ജീവനക്കാരനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
കലബുറുഗി ബി.ഇ.ഒയിലെ രാധേകൃഷ്ണയാണ് അറസ്റ്റിലായത്. കൈക്കൂലി ഇടനിലക്കാരനായ രാധാകൃഷ്ണ അധ്യാപികയുടെ ഭർത്താവ് യശ്വന്ത് ബിരദാറില് നിന്ന് കൈക്കൂലി വാങ്ങുമ്ബോള്‍ ലോകായുക്ത കൈയോടെ പിടികൂടുകയായിരുന്നു. ലോകായുക്ത പൊലീസ് സൂപ്രണ്ട് ആന്റണി, ഡി.വൈ.എസ്.പി ഗീത എന്നിവർ റെയ്ഡിന് നേതൃത്വം നല്കി.