ബംഗളൂരു: കഴിഞ്ഞ ദിവസം നഗരത്തിലെ വൈൻ സ്റ്റോറുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, അപ്പാർട്ട്മെന്റുകള്‍, പി.ജി താമസകേന്ദ്രങ്ങള്‍, ചായക്കടകള്‍, ബേക്കറികള്‍ തുടങ്ങി അയ്യായിരത്തോളം സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 3000 കേസുകളെടുത്തു. ഇതില്‍ 2744 കേസുകളും സിഗരറ്റ് ആൻഡ് ടുബാകോ പ്രൊഡക്റ്റ് ആക്‌ട് പ്രകാരമുള്ളതാണ്.
പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉല്‍പന്നങ്ങളും മദ്യവും വില്‍പന നടത്തിയവർക്കെതിരെ മൂന്ന് കേസുകളുമെടുത്തു. ട്രാഫിക് പൊലീസ് 13,468 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 196 പേർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു. പൊതുജനങ്ങളുടെ അഭ്യർഥന പ്രകാരമാണ് വാഹനങ്ങളില്‍ പരിശോധന നടത്തിയത്.