Home Featured ഭീഷണിപ്പെടുത്തി മതം മാറ്റം:ബെലഗാവിയില്‍ ദമ്ബതികള്‍ അറസ്റ്റില്‍

ഭീഷണിപ്പെടുത്തി മതം മാറ്റം:ബെലഗാവിയില്‍ ദമ്ബതികള്‍ അറസ്റ്റില്‍

by admin

ബംഗളൂരു: ബെലഗാവിയില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മതം മാറാൻ നിർബന്ധിച്ച ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

റഫീഖ് എന്ന വ്യക്തിയും ഭാര്യയുമാണ് അറസ്റ്റിലായത്. 2020 മുതല്‍ റഫീഖിനെ പരിചയപ്പെട്ട യുവതി 2021 മുതല്‍ ഇയാളോടൊപ്പമാണ് താമസിക്കുന്നത്. റഫീഖ് ഭാര്യയുടെ മുന്നില്‍വെച്ച്‌ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും ഭർത്താവിനെ ഒഴിവാക്കി മതം മാറി ദമ്ബതികളോടൊപ്പം താമസിച്ചില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

മതംമാറ്റത്തിനെതിരെയുള്ള കർണാടക സംരക്ഷണ നിയമം, ഐ.ടി ആക്‌ട്, എസ്.സി/എസ്.ടി ആക്‌ട്, അന്യായമായി അന്യായമായി തടവില്‍ പാർപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ദമ്ബതികള്‍ക്കുമേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group