ബംഗളുരു : ജോലി ഉപേക്ഷിച്ച് സംരംഭകരാകുന്നവർക്ക് ഒരു വർഷത്തെക്ക് പ്രതിമാസം 25000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ.രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും സംരംഭം ലാഭമാകുന്നത് വരെ ജീവിത ചിലവുകൾക്ക് സഹായം നൽകുകയാണ് ലക്ഷ്യമെന്നും ഐ ടി ബയോടെക്നോളജി മന്ത്രി പ്രിയങ്ക് garke പറഞ്ഞു.എഞ്ചിനീയറിംഗ്, ശാസ്ത്ര ബിരുദധാരികളായ 30 പേർക്ക് സമാനമായ ധനസഹായം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
2 വർഷം ഏതെങ്കിലും സ്ഥാപനങ്ങളിൽജോലി ചെയ്ത ശേഷം രാജിവെച്ച് നൂതന ആശയങ്ങളുമായി സ്വന്തം സംരംഭം ആരംഭിക്കുന്ന 28 വയസിൽ താഴെയുള്ളവർക്കായിരുന്നു പദ്ധതി.ഇതിനായി അപേക്ഷ സമർപ്പിക്കുന്നത്തിനുള്ള സമയപരുതി 13ന് അവസാനിക്കാൻ ഇരിക്കെയാണ് കൂടുതൽ പേർക്ക് ഗുണകരമാകുന്ന വിധം പദ്ധതി വ്യാപിപ്പിക്കുന്നത്.തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും നിലവിൽ സർക്കാർ നൽകുന്നുണ്ട്.
ബാര്‍ബിക്യൂ ചിക്കന്‍ പാചകം ചെയ്ത ശേഷം തീ കെടുത്താതെ കിടന്നുറങ്ങി; കൊടൈക്കനാലില്‍ രണ്ട് യുവാക്കള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു
കൊടൈക്കനാല്‍: ബാര്‍ബിക്യൂ ചിക്കന്‍ പാചകം ചെയ്ത് തീ കെടുത്താതെ കിടന്നുറങ്ങിയ യുവാക്കള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു.തമിഴ്‌നാട് കൊടൈക്കനാലില്‍ വിനോദയാത്രക്കെത്തിയ ആനന്ദബാബു, ജയകണ്ണന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്മാരായ രണ്ടുപേര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം കൊടൈക്കനാലിലെത്തിയ സംഘം രാത്രിയില്‍ ലിവിങ് റൂമില്‍ ബാര്‍ബിക്യൂ പാചകം ചെയ്തു.വാതിലുകളും ജനലുകളും അടച്ചതോടെ മുറിയില്‍ വിഷപ്പുക നിറഞ്ഞാണ് ഇരുവരും മരിക്കാനിടയായത്.