Home Featured സംസ്ഥാനത്ത് 27,607 കോടി രൂപയുടെ പുതിയ സംരംഭങ്ങൾക്ക് അനുമതി

സംസ്ഥാനത്ത് 27,607 കോടി രൂപയുടെ പുതിയ സംരംഭങ്ങൾക്ക് അനുമതി

by admin

ബെംഗളൂരു : സംസ്ഥാനത്ത് പുതിയതായി 27,607 കോടി രൂപയുടെ വ്യവസായ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള സംരംഭങ്ങൾക്ക് അനുമതി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ഉന്നത അധികാര സമിതിയാണ് അനുമതി നൽകിയത്. ആകെ 13 സംരംഭങ്ങൾക്കാണ് അനുമതി. ഇവയിലൂടെ നേരിട്ട് 8,704 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. അനുമതി നൽകിയ സംരംഭങ്ങളിൽ 11 എണ്ണം പുതിയ സംരംഭങ്ങളും രണ്ട് സംരംഭങ്ങൾ നിലവിലുള്ളവയുടെ വിപുലീകരണവുമാണ്.

പുതിയ സംരംഭങ്ങളിലൂടെ മാത്രം 27,228.51 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തും.എസ്എഫ്എക്സസ് ഇന്ത്യ മാനുഫാക്ച്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ സംരംഭത്തിനായി 9,298 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഇതിലൂടെ 806 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.ജെഎസ്ഡബ്ല്യൂ ജെഎഫ്ഇ ഇലക്ട്രിക്കൽ സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡ് 7,102 കോടി രൂപയുടെ നിക്ഷേപം നടത്തും.

ഹാസ്യവേഷങ്ങളിലൂടെ സുപരിചിതൻ, മുതിര്‍ന്ന ഹിന്ദി നടൻ സതീഷ് ഷാ അന്തരിച്ചു

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ മുതിർന്ന ഹിന്ദി നടൻ സതീഷ് ഷാ (74) അന്തരിച്ചു. സിനിമാ നിർമാതാവ് അശോക് പണ്ഡിറ്റാണ് മരണവിവരം പുറത്തുവിട്ടത്.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അദ്ദേഹം മരിച്ചത്. വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് സതീഷ് ഷാ ചികിത്സയിലായിരുന്നു. ആരോഗ്യം വഷളായതോടെ സതീഷിനെ മുംബയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.1951 ജൂണ്‍ 25ന് മുംബയില്‍ ജനിച്ച അദ്ദേഹത്തിന് കച്ചി ഗുജറാത്തി പശ്ചാത്തലമാണുളളത്.

1978ല്‍ അരവിന്ദ് ദേശായി കി അജീബ് ദസ്താൻ എന്ന ചിത്രത്തിലൂടെയാണ് സതീഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഹം സാത്ത് സാത്ത് ഹേ (1999), കല്‍ ഹോ നാ ഹോ (2003), മുജ്‌സെ ഷാദി കരോഗി (2004), ഓം ശാന്തി ഓം (2007) എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകള്‍. 250ലേറെ സിനിമകളില്‍ വേഷമിട്ടു.സേവിയേഴ്‌സ് കോളേജില്‍ നിന്ന് ബിരുദം നേടിയ സതീഷ് ഷാ പിന്നീട് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേർന്നു. 2015ല്‍, അദ്ദേഹത്തെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സൊസൈറ്റിയില്‍ അംഗമായി നിയമിച്ചു. ഡിസൈനർ മധു ഷായാണ് ഭാര്യ.

You may also like

error: Content is protected !!
Join Our WhatsApp Group