എട്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കർണാടക സ്വദേശിയായ ചിന്തൻ(24) ആണ് പേട്ട പോലീസിന്റെ പിടിയിലായത്. ഇയാൾ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലെത്തി അവിടെനിന്ന് കെഎസ്ആർടിസി ബസിലാണ് തിരുവനന്തപുരത്തേക്കു കഞ്ചാവ് എത്തിച്ചത്. സിറ്റി ഡാൻസാഫ് ടീമിന്റെ സഹായത്തോടെ പേട്ട എസ്എച്ച്ഒ വി.എം. ശ്രീകുമാർ, എസ്‌ഐമാരായ വൈശാഖ്, ബൈജു, സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.