ബാംഗ്ലൂർ : കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മത സാമൂഹിക സാംസ്‌കാരിക മേഖലയിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുവാൻ കർണാടക മൈനോറിറ്റി കൾച്ചറൽ സെന്ററിന്റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു . വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്പ്രവർത്തിക്കുക വഴി കർണാടകയിലെ ന്യൂന പക്ഷ സമൂഹത്തിന്റെ സമൂലമായ ഉന്നമനത്തിന്,വേണ്ടിവ്യവസ്ഥാപിതമായ പദ്ധതികളുമായി മുന്നോട്ട് പോവാൻ യോഗം ആവശ്യപ്പെട്ടു .
അടിസ്ഥാന വിദ്യാഭ്യാസ തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെസാദ്ധ്യമാവുന്ന വിധത്തിലെല്ലാം സർക്കാരുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചു കൊണ്ട് പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി . അബ്ദു സമദ് മൗലവി മാണിയൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇരുപതോളം വർക്കിങ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗം സി കെ നൗഷാദ് സാഹിബ് ഉത്ഘാടനം ചെയ്തു.
പ്രമുഖ സ്കിൽ ടെവേലോപ്മെന്റ് ട്രൈനെർ ഷംസാദ്സലീം മാസ്റ്റർ ഈ വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ശംസുദ്ധീൻ അനുഗ്രഹ , അയാസ് നീലസാന്ദ്ര , താഹിർ മിസ്ബാഹി , ജുനൈദ് കെ തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ ഈസ നീലസാന്ദ്ര സ്വാഗതവും നാദിർഷ ജയനഗർ നന്ദിയും പറഞ്ഞു.KARNATAKA MINORITY CULTURAL CENTER (KMCC)