Home Featured കർണാടക: മന്ത്രി കസേരക്കുള്ള മത്സരം മുറുകുന്നു

കർണാടക: മന്ത്രി കസേരക്കുള്ള മത്സരം മുറുകുന്നു

by മൈത്രേയൻ

ബസവരാജ് ബോമ്മായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയോ മന്ത്രിയോ ആയി ചേരാൻ തയ്യാറാണെന്ന് ബിജെപി മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ പറഞ്ഞു.

മുൻ യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഗ്രാമവികസന, പഞ്ചായത്ത് രാജ് (ആർ‌ഡി‌പി‌ആർ) വകുപ്പുകൾ ഈശ്വരപ്പ വഹിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവി കൈകാര്യം ചെയ്യാനോ മന്ത്രിസ്ഥാനം വഹിക്കാനോ ഞാൻ തയ്യാറാണെന്നും, എന്നാൽ ജഗദീഷ് ഷേട്ടർ ചെയ്ത പോലെ ഞാൻ തീരുമാനം എടുക്കില്ല, പാർട്ടിയുടെ തീരുമാനം അനുസരിച്ചു പോകും എന്നും ഈശ്വരപ്പ പറഞ്ഞു.

ഒരു ദിവസം മുമ്പ് പാർട്ടി മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ മന്ത്രി കസേരക്കുള്ള മൽസരത്തിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group