പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ വെറുതെ വിടരുതെന്നും, വേണമെങ്കില്‍ താൻ പാകിസ്താനെ ആക്രമിക്കാൻ ചാവേർ ആകാമെന്നും കർണാടകയിലെ മന്ത്രി.ഹൗസിങ്, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് താൻ ഒറ്റയ്ക്ക് ചെന്ന് ആക്രമണം നടത്താമെന്ന് അഭിപ്രായപ്പെട്ടത്.ചാവേറായി ചെന്ന് പാകിസ്ഥാനില്‍ ആക്രമണം നടത്താൻ തയ്യാറെന്നാണ് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞത്. ‘പാകിസ്താൻ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോദിയും അമിത് ഷായും അനുവദിക്കുകയാണെങ്കില്‍ ചാവേറായി പാകിസ്താനില്‍ ആക്രമണം നടത്താൻ തയ്യാറാണ്’ എന്നാണ് സമീർ പറഞ്ഞത്.
ഇത് കേട്ടയുടനെ മാധ്യമപ്രവർത്തകർ അടക്കം ചിരിച്ചു. എന്നാല്‍ താൻ ചിരിക്കാൻ വേണ്ടി പറയുകയല്ലെന്നും കാര്യമായിട്ടാണ് പറയുന്നതെന്നും സമീർ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം മനുഷ്യത്വരഹിതവും കാടത്തവുമാണ് എന്നും സമീർ അഭിപ്രായപ്പെട്ടു.
നമ്മള്‍ ഇന്ത്യക്കാരാണ്. നമ്മള്‍ ഹിന്ദുസ്ഥാനികളാണ്. നമുക്കും പാകിസ്താനും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇന്ത്യ പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ പോരാടാൻ തയാറാണ്.”-ഭവന, വഖഫ്, ന്യൂനപക്ഷ കാര്യമന്ത്രി പറഞ്ഞു.”ഒരു മന്ത്രിയെന്ന നിലയില്‍ അവരെന്നെ അയക്കാൻ തയാറായാല്‍ ഞാൻ യുദ്ധത്തിന്റെ മുന്നണിയിലുണ്ടാകും. ആവശ്യമെങ്കില്‍ ചാവേറാകാനും തയാറാണ്. തമാശ പറയുകയല്ല. രാജ്യത്തിന് എന്നെ ആവശ്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും എനിക്ക് ചാവേറാകാൻ ബോംബ് തരണം. അത് ധരിച്ച് ഞാൻ പാകിസ്താനിലേക്ക് പോകാം.”-കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പിന്തുണക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം എന്നതും ശ്രദ്ധേയം. ഏപ്രില്‍ 22ന് പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സുരക്ഷ നടപടികളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.”പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ശക്തമായ സുരക്ഷ നടപടികളാണ് ആവശ്യം. ഞങ്ങള്‍ യുദ്ധത്തിന് അനുകൂലമല്ല. സമാധാനം ഉണ്ടാകണം. ജനങ്ങള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാകണം. അതിനാവശ്യമായ സുരക്ഷ നടപടികള്‍ക്ക് കേന്ദ്ര സർക്കാർ തയാറാകണം.”-സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ബന്ധം ലഭിച്ചതായി എന്‍ഐഎ വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്)ക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചത്. ഭീകരരും ഐഎസ്‌ഐയും തമ്മിലുള്ള ബന്ധത്തിന് തെളിവ് ലഭിച്ചെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ്‌ഐ അറിവോടെയാണ് ഭീകരര്‍ പഹല്‍ഗാമിലെത്തിയതെന്നാണ് കണ്ടെത്തല്‍.
ഭീകരര്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് സാറ്റ്‌ലൈറ്റ് ഫോണെങ്കിലും ആക്രമണ സമയത്ത് ഉപയോഗിച്ചുവെന്നും സാറ്റ്‌ലൈറ്റ് ഫോണുകളുടെ സിഗ്‌നല്‍ ലഭിച്ചെന്നും എന്‍ഐഎ പറഞ്ഞു. സംഭവത്തില്‍ 2800 പേരെ ഇതുവരെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ 150 പേര്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉണ്ട്. അതേസമയം കുപ് വാര, പുല്‍വാമ, സോപോര്‍, അനന്തനാഗ്, ബാരമുള്ള എന്നിവിടങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡുകള്‍ തുടരുകയാണ്.