Home Featured കര്‍ണാടകയില്‍ വേനല്‍ക്കാല ലോഡ് ഷെഡിങ് ഇല്ല – ഊർജ മന്ത്രി

കര്‍ണാടകയില്‍ വേനല്‍ക്കാല ലോഡ് ഷെഡിങ് ഇല്ല – ഊർജ മന്ത്രി

by admin

ബംഗളൂരു: കർണാടകയില്‍ ഒരു സാഹചര്യത്തിലും വേനല്‍ക്കാല ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് ഊർജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു.വേനല്‍ക്കാലത്ത് 19,000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത നിറവേറ്റാൻ ഊർജ വകുപ്പ് സജ്ജമാണ്.എല്ലാ വൈദ്യുതി വിതരണ കമ്ബനികളുടെയും ചെയർമാൻമാരുടെയും ഊർജ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ജോർജ്. കർഷകരുടെ ജലസേചന പമ്ബ്‌സെറ്റുകള്‍ക്ക് ഏഴ് മണിക്കൂർ വൈദ്യുതിയും മറ്റ് ആവശ്യങ്ങള്‍ക്ക് 24 മണിക്കൂർ വൈദ്യുതിയും നല്‍കുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ആവശ്യമായ വൈദ്യുതി ലഭ്യമാണ്. പ്രാദേശികതലത്തില്‍ വൈദ്യുതി മുടക്കത്തിന് കാരണമായേക്കാവുന്ന സാങ്കേതിക തകരാറുകള്‍ ഒഴികെ, ഒരു സാഹചര്യത്തിലും ലോഡ് ഷെഡിങ് എന്ന ചോദ്യം ഉയർന്നുവരില്ല. സംസ്ഥാനം കൂടുതല്‍ വികസന പ്രവർത്തനങ്ങള്‍ നടത്തുന്നതിന്റെ സൂചനയാണ് ഊർജ ഉല്‍പാദനത്തിലെ വർധനയെന്ന് മന്ത്രി ജോർജ് അവകാശപ്പെട്ടു.സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനം ആവശ്യകതയേക്കാള്‍ കൂടുതലാണെങ്കിലും അത് സംഭരിക്കാൻ സൗകര്യമില്ല.

അതിനാല്‍, തുമകുരു ജില്ലയിലെ പാവഗഡയില്‍ 2,000 മെഗാവാട്ട് സംഭരണ ശേഷിയുള്ള ശരാവതി പമ്ബ്ഡ് സ്റ്റോറേജ്, 1600 മെഗാവാട്ട് വരാഹി പമ്ബ്ഡ് സ്റ്റോറേജ്, 1000 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് പദ്ധതി എന്നിവ നടപ്പാക്കാൻ തീരുമാനിച്ചു. വൈദ്യുതി വിതരണത്തില്‍ ഒരു ക്ഷാമവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.ഫെബ്രുവരി 27 വരെ കർണാടക പവർ കോർപറേഷൻ ലിമിറ്റഡിന്റെ (കെ.പി.സി.എല്‍) തെർമല്‍ പവർ പ്ലാന്റില്‍നിന്ന് ആകെ 3300 മെഗാവാട്ട് വൈദ്യുതിയും ഹൈഡല്‍ പവർ യൂനിറ്റുകളില്‍നിന്ന് 2000 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിച്ചു. ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡില്‍ (യു.പി.സി.എല്‍) 1260 മെഗാവാട്ട് വൈദ്യുതിയും സൗരോർജത്തില്‍നിന്ന് 6665 മെഗാവാട്ട് വൈദ്യുതിയും കാറ്റില്‍നിന്ന് 1940 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിച്ചു.

ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡില്‍ (യു.പി.സി.എല്‍) 1260 മെഗാവാട്ട് വൈദ്യുതിയും സൗരോർജത്തില്‍നിന്ന് 6665 മെഗാവാട്ട് വൈദ്യുതിയും കാറ്റില്‍നിന്ന് 1940 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിച്ചു.സെൻട്രല്‍ ജനറേറ്റിങ് സ്റ്റേഷനുകളില്‍നിന്ന് 6183 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും സെൻട്രല്‍ ഗ്രിഡില്‍നിന്ന് 600 മെഗാവാട്ട് വൈദ്യുതി വാങ്ങുകയും ചെയ്തു. ഊർജ കൈമാറ്റ സമ്ബ്രദാത്തിന് കീഴില്‍ പഞ്ചാബില്‍ നിന്നും ഉത്തർപ്രദേശില്‍ നിന്നും 700 മെഗാവാട്ട് വൈദ്യുതി ലഭിച്ചു.

വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കുഡ്ഗിയില്‍നിന്ന് 310 മെഗാവാട്ട് വൈദ്യുതി വാങ്ങി. അധിക വൈദ്യുതി ആവശ്യമുണ്ടാകുമ്ബോള്‍, ഉത്തർപ്രദേശില്‍ നിന്ന് 100 മെഗാവാട്ട് മുതല്‍ 1275 മെഗാവാട്ട് വരെയും പഞ്ചാബില്‍നിന്ന് 300 മെഗാവാട്ട് വരെയും വൈദ്യുതി വാങ്ങും. ജൂണ്‍ ആദ്യ ആഴ്ച വരെ പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി ജോർജ് വിശദീകരിച്ചു.

മൂന്നാമതൊരു കുട്ടിയെ ആഗ്രഹിച്ചില്ല; തൊട്ടിലില്‍ ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് പിതാവ്

തൊട്ടിലില്‍ ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.ഘട്കൊപാല്‍ ഈസ്റ്റിലെ കാമരാജ് നഗറില്‍ താമസിക്കുന്ന 40കാരനാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ഞിനെ ഇല്ലാതാക്കിയത്. മൂന്നാമതൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സഞ്ജയ് കൊകാറെ പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വീട്ടുവേലക്കാരിയായി ജോലി ചെയ്യുകയാണ് കുട്ടിയുടെ അമ്മയായ ശൈലജ. നാലുമാസം മുമ്ബാണ് ദമ്ബതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. വളരെ ദരിദ്രമായ സാഹചര്യമാണ് ഇവരുടെത്.

നിലവില്‍ രണ്ടു കുട്ടികളുള്ളതിനാല്‍ മൂന്നാമതൊരു കുട്ടി കൂടി വന്നപ്പോള്‍ സഞ്ജയ് ഒട്ടും സന്തോഷവാനായിരുന്നില്ലെന്ന് ശൈലജ പറയുന്നു.മകള്‍ ജനിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് എപ്പോഴും ഭാര്യയുമായി വഴക്കിടുമായിരുന്നു. ശൈലജ ജോലിക്കു പോയപ്പോഴാണ് സഞ്ജയ് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍, കുഞ്ഞിന്റെ ആരോഗ്യം പെട്ടെന്ന് മോശമായെന്നും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നുമാണ് സഞ്ജയ് പറഞ്ഞത്. ഉടൻ തന്നെ രണ്ടുപേരും കുഞ്ഞിനെയുമായി സമീപത്തെ ആശുപത്രിയിലെത്തി. എന്നാല്‍ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുഞ്ഞിന്റെ അമ്മയാണ് മകള്‍ ജനിച്ചശേഷം ഭർത്താവിന്റെ സ്വഭാവത്തെ കുറിച്ച്‌ പൊലീസിനോട് പറഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച്‌ രക്ഷപ്പെടാമെന്നായിരുന്നു സഞ്ജയ് ആദ്യം കരുതിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെ 103(1)പ്രകാരം കൊലപാതകത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group