ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവിൽ പരിഭ്രാന്തി വേണ്ടെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു. ജനങ്ങൾ ശാന്തതപാലിച്ച് ദൈനംദിന ദിനചര്യകൾ തുടരണം. സംസ്ഥാനത്ത് കഴിഞ്ഞദിവസം 35 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.വൈറസ് പടരുന്നത് തടയാൻ സംസ്ഥാന സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാമുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിരീക്ഷണം മതിയെന്നും പ്രത്യേക നടപടികളുടെ ആവശ്യമില്ലെന്നും കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളൊന്നുമില്ല.കൊറോണ വൈറസിൻ്റെ ഒരു ഉപവിഭാഗമാണ് ഇപ്പോൾ രോഗികളുടെ എണ്ണത്തിലെ വർധനവിന് കാരണം. സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇവ കണ്ടെത്തിയിട്ടുണ്ട്. ആ രാജ്യങ്ങളിലൊന്നും പരിഭ്രാന്തിയില്ലെന്ന് മന്ത്രി പറഞ്ഞു.
മോഷ്ടിച്ച ബൈക്കുമായി ഇരുവരും പമ്ബിലെത്തി, പെട്രോളടിക്കാനിറങ്ങി പരുങ്ങി; തിരുവനന്തപുരത്ത് പ്രതികള്‍ പിടിയില്‍
പെട്രോള്‍ പമ്ബുകളില്‍ ജീവനക്കാരില്‍ നിന്ന് പണം പിടിച്ചു പറിച്ച കേസിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍.മര്യാപുരം സ്വദേശി ബിബിജിത്ത്, കടകംപള്ളി സ്വദേശി ആനന്ദൻ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് നെയ്യാറ്റിൻകര, ഉച്ചക്കട, മുക്കോല എന്നിവടങ്ങളിലെ പമ്ബുകളില്‍ നിന്ന് ശനിയാഴ്ച്ചയും വെള്ളിയാഴ്ച്ചയും പ്രതികള്‍ പണം കവർന്നത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും തെരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച്ച പുലർച്ചെ ഒരു മണിക്കായിരുന്നു നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനിലെ പെട്രോള്‍ പമ്ബിലെ ജീവനക്കാരനില്‍ നിന്ന് ഇരുപതിനായിരം രൂപ അടങ്ങുന്ന ബാഗ് പ്രതികള്‍ പിടിച്ചു പറിച്ചത്. പിന്നാലെ വിഴിഞ്ഞം മുക്കോലയിലെ പമ്ബിലെത്തിയ പ്രതികള്‍ ജീവനക്കാരനില്‍ നിന്ന് 7500 രൂപയടങ്ങുന്ന ബാഗ് പിടിച്ചു പറിച്ചു. സമാനമായ രീതിയില്‍ പ്രതികള്‍ വെള്ളിയാഴ്ച്ച പുലര്‍ച്ച മൂന്നു മണിയോടെ പൊഴിയൂര്‍ ഉച്ചക്കട പമ്ബില്‍ നിന്ന് 8500 രൂപയും കവര്‍ന്നിരുന്നു. പേട്ടയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് കവര്‍ച്ചയ്ക്കായി പ്രതികള്‍ എത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊച്ചുവേളിയില്‍ നിന്ന് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ ബൈക്ക് മോഷണം അടക്കം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ആറു കേസുകളുണ്ട്.