ബംഗളൂരു: വരുന്ന അധ്യയന വർഷത്തില്‍ മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളുടെ ഫീസ് ഘടനയില്‍ വർധന ഉണ്ടാകില്ലെന്ന് കർണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍ ശനിയാഴ്ച പറഞ്ഞു.സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ സമ്മർദം വകവെക്കാതെയാണിത്.
സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളജ് മാനേജ്‌മെന്റുകളുടെ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വാർത്തക്കുറിപ്പില്‍ പറഞ്ഞു. സ്വകാര്യ കോളജുകള്‍ 10 മുതല്‍ 15 വരെ ശതമാനം ഫീസ് വർധനക്ക് അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍, കഴിഞ്ഞ വർഷം സർക്കാർ 10 ശതമാനം ഫീസ് വർധന അനുവദിച്ചിരുന്നെന്നും ഈ വർഷം ഫീസ് വർധന അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കുടുംബ പ്രശ്നത്തെ തുടര്‍ന്ന് യുവതി കനാലില്‍ ചാടി, രക്ഷിക്കാന്‍ പിന്നാലെ ചാടിയ പൊലീസുകാരന് ദാരുണാന്ത്യം
കനാലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം.ഗാസിയാബാദിലെ വൈശാലിയിലാണ് സംഭവം. അങ്കിത് കുമാര്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. ആര്‍തി എന്ന 23 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അങ്കിതിന് ജീവന്‍ നഷ്ടമായത്.കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആര്‍തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
യുവതി കനാലിലേക്ക് ചാടിയതിന് പിന്നാലെ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളായ അങ്കിത്തും സബ് ഇന്‍സ്പെക്ടര്‍ ധര്‍മേന്ദ്രയും കനാലിലേക്ക് ചാടുകയായിരുന്നു. ഇവരുടെ കൂടെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. യുവതിയെ രക്ഷിച്ചെങ്കിലും അങ്കിത് കനാലിലെ ചെളിയില്‍ താഴ്ന്നുപോയി. നാട്ടുകാര്‍ ചേര്‍ന്ന് അങ്കിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.