Home Featured കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

by admin

കേന്ദ്രമന്ത്രിയും ജനാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച്ഡി കുമാരസ്വാമിക്കെതിരെ കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നടത്തിയ വംശീയ അധിക്ഷേപം വിവാദത്തില്‍. ഞായറാഴ്ച ചന്നപട്ടണയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് കര്‍ണാടകമന്ത്രി കുമാരസ്വാമിയെ അധിക്ഷേപിച്ചത്.കുമാരസ്വാമി ബിജെപിയേക്കാള്‍ അപകടകാരിയാണ് എന്നും സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. സമീര്‍ഖാന്റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഖാന്റെ പരാമര്‍ശത്തെ ജെഡി(എസ്) ശക്തമായി അപലപിച്ചു. വംശീയ അധിക്ഷേപം നടത്തിയ മന്ത്രിയെ കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് കോണ്‍ഗ്രസ് ഉടന്‍ പുറത്താക്കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടു.

എനിക്ക് ഹിജാബും പജാബും ആവശ്യമില്ല. എന്റെ രാഷ്ട്രീയം മുസ്ലീം വോട്ടുകളെ ആശ്രയിച്ചല്ല’ എന്ന കുമാരസ്വാമിയുടെ പ്രസ്താവനയുടെ ഓഡിയോയും സമീര്‍ അഹമ്മദ് ഖാന്‍ വേദിയില്‍ പ്ലേ ചെയ്തു. ചന്നപട്ടണയില്‍ ബിജെപി വിട്ട മുന്‍ മന്ത്രി സി പി യോഗേശ്വറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും തമ്മിലാണ് പോരാട്ടം. കുമാരസ്വാമി എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് ചന്നപട്ടണയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഈ ആറ് വാക്കുകള്‍ ഗൂഗിളില്‍ തിരയരുത്; നിങ്ങള്‍ അകപ്പെടാൻ പോകുന്നത് ഹാക്കര്‍മാരുടെ കയ്യില്‍

ഈ പറയുന്ന ആറ് വാക്കുകള്‍ ഒരിക്കലും ഗൂഗിളില്‍ സേർച്ച്‌ ചെയ്യരുതെന്ന് വ്യക്തമാക്കി സൈബർ സുരക്ഷാ കമ്ബനിയായ SOPHOS. ഇവരുടെ അടിയന്തര മുന്നറിയിപ്പ് അനുസരിച്ച്‌, ആളുകള്‍ അവരുടെ സെർച്ച്‌ എഞ്ചിനുകളില്‍ ഈ പറയുന്ന ആറ് വാക്കുകള്‍ തിരഞ്ഞാല്‍ അവർ ഹാക്കർമാരുടെ ആക്രമണത്തിനിരയാവുകയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ചെയ്യുമെന്നാണ് സുരക്ഷാ ഏജൻസി വ്യക്തമാക്കുന്നത്.ബംഗാള്‍ പൂച്ചകള്‍ ഓസ്‌ട്രേലിയയില്‍ നിയമപരമാണോ?’ (‘Are Bengal Cats legal in Australia?’) എന്ന വാക്കുകള്‍ ഗൂഗിളില്‍ തിരഞ്ഞവരെയാണ് ഹാക്കർമാർ പിടികൂടുന്നത് എന്ന രസകരമായ വാർത്തയാണ് സോപ്ഹോസ് പുറത്ത് വിട്ടിരിക്കുന്നത്.

ഈ വാക്കുകള്‍ തിരയുമ്ബോള്‍ കിട്ടുന്ന ഫലങ്ങളുടെഏറ്റവും മുകളില്‍ കാണുന്ന ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്ത ആള്‍ക്കാകർക്കാണ് പണി കിട്ടിയിട്ടുള്ളത്. അതിനു ശേഷം അവരുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടില്‍ പറയുന്നത്.ഉപയോക്താക്കള്‍ തിരയല്‍ ഫലത്തില്‍ ക്ലിക്കുചെയ്‌തുകഴിഞ്ഞാല്‍, അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിവരങ്ങളും ഗൂട്ട്‌ലോഡർ എന്നറിയപ്പെടുന്ന ഒരു പ്രോഗ്രാം വഴി മോഷ്ടിക്കപ്പെടുമെന്ന് SOPHOS വ്യക്തമാക്കി.

ഈ പ്രോഗ്രാമിന് ഉപയോക്താവിനെ അവരുടെ കമ്ബ്യൂട്ടറില്‍ നിന്ന് ലോക്ക് ചെയ്യാനുള്ള കഴിവുമുണ്ട്.അതെ സമയം കബളിക്കപ്പെടുന്നത് ഓസ്ട്രേലിയ എന്ന വാക്ക് തിരച്ചിലില്‍ ഉള്‍പ്പെടുത്തിയവർക്ക് ആയതിനാല്‍, അവിടെ നിന്നുള്ളവർ ജാഗ്രത പാലിക്കുവാനും കമ്ബനി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group