കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തില്‍ മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കർണാടക സർക്കാർ പൊലീസ് വകുപ്പിന് നിർദേശം നല്‍കി.കേണല്‍ സോഫിയ ഖുറേഷി ബെളഗാവിയുടെ മരുമകളാണ്. ബെളഗാവി സ്വദേശിയാണ് അവരുടെ ഭർത്താവ്.
പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാറിനെ അറിയിക്കാൻ ഞാൻ ബെളഗാവി ജില്ല പൊലീസ് സൂപ്രണ്ടിനോട് നിർദേശിച്ചിട്ടുണ്ട്,”- കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.”
മധ്യപ്രദേശ് മന്ത്രിയുടെ പരാമർശം അവർക്ക് മാത്രമല്ല ,നമ്മുടെ സംസ്ഥാനത്തിനും മുഴുവൻ രാജ്യത്തിനും അപമാനമാണ്. ആരും അത്തരമൊരു മനോഭാവം പുലർത്തരുത്. ഇത് ന്യായീകരിക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍, ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഞങ്ങള്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.”-പരമേശ്വര തുടർന്നു.
പുള്ളിമാനിനെ ഇടിച്ചു, സ്‌കാനിയ ബസ് കസ്റ്റഡിയില്‍ എടുത്ത് വനംവകുപ്പ്, ഇറക്കാന്‍ കെഎസ്‌ആര്‍ടിസി കെട്ടിവച്ചത് 13 ലക്ഷം
പുള്ളിമാനെ ഇടിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് കോടതിയുടെ ഇടപെടലില്‍ വിട്ടുകിട്ടി.മാന്‍ ചത്തതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലായ ബസ് 24 ദിവസത്തിനു ശേഷമാണ് വിട്ടുനല്‍കിയത്.കെഎസ്‌ആര്‍ടിസിയുടെ ഹര്‍ജിയില്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവിലാണ് ബസ് നിരത്തിലിറങ്ങിയത്.
കോടതി നിര്‍ദേശിച്ച 13 ലക്ഷം രൂപ ബോണ്ടായി കെഎസ്‌ആര്‍ടിസി കെട്ടിവച്ചു.തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസിനിടെ കഴിഞ്ഞ 19ന് രാവിലെ 6.30ഓടെയാണ് മുത്തങ്ങയ്ക്കടുത്ത് എടത്തറയിലാണ് ബസ് പുള്ളിമാനെ ഇടിച്ചത്. മാന്‍ തല്‍ക്ഷണം ചത്തതോടെ വനപാലകരെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഓടുന്ന ബസിന് മുന്‍പിലേക്ക് മാന്‍ ചാടിയെത്തിയതാണെങ്കിലും വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 9 പ്രകാരം നായാട്ടിനുള്ള കുറ്റമാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയത്.