Home Featured സദാചാര പൊലീസ് ചമയുന്ന ഫാഷിസ്റ്റുകള്‍ക്കെതിരെ നടപടി ശക്തമാക്കും – കര്‍ണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു

സദാചാര പൊലീസ് ചമയുന്ന ഫാഷിസ്റ്റുകള്‍ക്കെതിരെ നടപടി ശക്തമാക്കും – കര്‍ണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു

by admin

മംഗളൂരു: സദാചാര പൊലീസ് ചമഞ്ഞ് ഫാഷിസ്റ്റുകള്‍ നടത്തുന്ന സാമുദായിക വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി കൂടുതല്‍ ശക്തമാക്കുമെന്ന് ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

മംഗളൂരു നെഹ്റു മൈതാനിയില്‍ സ്വാതന്ത്ര്യ ദിന പരേഡില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ഭയരായി ജീവിക്കാനും മനുഷ്യര്‍ ജാതി, മത വിഭാഗീയ ചിന്തകളോടെ പരസ്പരം സംശയിക്കുന്ന സാഹചര്യം ഒഴിവാക്കാനും കഴിയണം. ഫാഷിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് ഇതിന്റെ വിപരീത ഇന്ത്യയാണ്. അതിനുവേണ്ടിയുള്ള അവരുടെ അജണ്ടകള്‍ കര്‍ണാടകയിലും വിശിഷ്യാ തീരദേശ ജില്ലകളില്‍ അവര്‍ നടപ്പാക്കുകയായിരുന്നു. അത് തുടരുന്നത് ചെറുക്കുക എന്നത് ജനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കിയ അധികാരത്തിന്റെ പ്രയോഗമാണ്. വിനോദ സഞ്ചാര, മത്സ്യത്തൊഴിലാളി മേഖലകളില്‍ സിദ്ധാരാമയ്യ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ദക്ഷിണ കന്നട ജില്ലയില്‍ ഏറെ ഗുണം ചെയ്യും. ധര്‍മ്മസ്ഥലയില്‍ എയര്‍സ്ട്രിപ് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group