കാസര്‍കോട്: പച്ചക്കറിയെന്ന വ്യാജേന സ്കൂടെറില്‍ കഞ്ചാവ് കടത്തിയ പ്രതികളുടെ പേരില്‍ കൊലപാതകം, പിടിച്ചുപറി, വധശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകള്‍ കാസര്‍കോട്, വിദ്യാനഗര്‍, കുമ്ബള, മഞ്ചേശ്വരം തുടങ്ങിയ സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 22 കിലോ കഞ്ചാവുമായി തിങ്കളാഴ്ചയാണ് രണ്ട് യുവാക്കളെ പൊലീസ് പ്രത്യേക സ്ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്.
അണങ്കൂരിലെ മുഹമ്മദ് സഫ്‌വാന്‍ (31), ഉളിയത്തടുക്കയിലെ അബ്ദുല്‍ സമദാനി എന്ന സമദാനി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡി വൈ എസ് പി പി പി സദാനന്ദന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച് വൈകീട്ട് നായന്‍മാര്‍മൂല ബി സി റോഡിന് സമീപമാണ് വന്‍ ലഹരി കടത്ത് പിടികൂടിയത്. ലഹരി വേട്ടയ്ക്ക് വിദ്യാനഗര്‍ സി ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ എസ് ഐമാരായ നിപിന്‍ ജോയ്, വിനോദ് കുമാര്‍, ഡന്‍സഫ്, ടീമംഗങ്ങളായ എസ് ഐമാരായ നാരായണന്‍ നായര്‍, സി കെ ബാലകൃഷ്ണന്‍, എ എസ് ഐ മാരായ ലക്ഷ്മി നാരായണന്‍, അബൂബകര്‍ കല്ലായി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി ശിവകുമാര്‍, എന്‍ രാജേഷ്, ജിനേഷ്, എം നികേഷ്, ജെ ഷജീഷ് എന്നിവരാണ് നേതൃത്വം നല്‍കിയത്.
കേരളത്തില്‍ ഇന്ന് 28,789 പേര്‍ക്ക് കോവിഡ്; 151മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 19.95
ലോക്ഡൗണിനെ തുടര്‍ന്ന് പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. കഞ്ചാവ് മംഗളുരുവില്‍ നിന്നും കിലോവിന് മൂവായിരം രൂപ നിരക്കില്‍ വാങ്ങിയതാണെന്നും ചില്ലറയായി കിലോവിന് 15,000 രൂപ നിരക്കിലാണ് വില്‍ക്കുന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥരായ ഡി വൈ എസ് പിയും സി ഐ യും പറഞ്ഞു.