നായയെ ഇരുചക്ര വാഹനത്തില്‍ കെട്ടിയിട്ട് റോഡിലൂടെ കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പടെ രണ്ടുപേരാണ് അതിക്രമത്തിന് പിടിയിലായത്.
കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് കരസ്ഥമാക്കുന്നതെങ്ങനെ
കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. നായ ചെരിപ്പ് നശിപ്പിച്ചതില്‍ പ്രകോപിതരായവരായിരുന്നു ഈ ക്രൂരത ചെയ്തത് .മേരിഹില്ലിന് സമീപത്തെ സിസിടിവിയിലാണ് നായയെ ഇരുചക്രവാഹനത്തില്‍ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത് .അതിക്രമത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്.
കര്‍ണാടക മഹാമാരി ആക്‌ട്, മൃഗങ്ങള്‍ക്കെതിരായ ക്രൂരത എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ അനാവശ്യമായി കറങ്ങി നടന്നതിനാണ് മഹാമാരി ആക്‌ട് ചുമത്തിയിരിക്കുന്നത്.
കാല്‍പ്പാദത്തിന് ഗുരുതരപരിക്കേറ്റ് ചോര വാര്‍ന്ന നിലയില്‍ സിസിടിവിയില്‍ കണ്ടെത്തിയ നായയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മൃഗാവകാശ പ്രവര്‍ത്തകര്‍ . ഇതിനായി പ്രദേശവാസികളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .