ബെംഗളൂരു: കർണാടക മലയാളികോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചൊക്കസാന്ദ്ര ഡൈനാമിക് സർക്കിളിൽ നടന്ന ചടങ്ങ് കെ.എം.സി. സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അരുൺ കുമാർ, ജേക്കബ് മാത്യു, ജനറൽ സെക്രട്ടറിമാരായ ബിജു പ്ലാച്ചേരിൽ, നന്ദകുമാർ കൂടത്തിൽ, കെ.എം.സി. നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ, ലീഗൽ അഡ്വൈസർ അഡ്വ. മാത്യു വർഗീസ്, സെക്രട്ടറി ജസ്റ്റിൻ ജെയിംസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വർഗീസ് ജോസഫ്, സിബി പായിപ്പള്ളി, ഷാജു മാത്യു, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് കെ.ആർ. ജിബി നായർ, ഭാരവാഹികളായ ടോമി ജോർജ്, രാധാകൃഷ്ണൻ, ഷാജി ജോർജ്, ആഷ്ലി, ഷേർലി തോമസ്, സിന്ധു പ്രശാന്ത്, സുമാ അനിൽ, ലിജോ, രാധാകൃഷ്ണൻ, ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.