Home Uncategorized ബെംഗളൂരു : പൊതുവിതരണ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യധാന്യനീക്കം നിർത്തിവെച്ച് ലോറിയുടമകൾ.

ബെംഗളൂരു : പൊതുവിതരണ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യധാന്യനീക്കം നിർത്തിവെച്ച് ലോറിയുടമകൾ.

by admin

ബെംഗളൂരു : കർണാടകത്തിൽ പൊതുവിതരണ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യധാന്യനീക്കം നിർത്തിവെച്ച് ലോറിയുടമകൾ. ആറുമാസമായി സർക്കാരിൽനിന്ന് ലഭിക്കാനുള്ള തുക വൈകുന്നതിനാലാണ് സർവീസ് നിർത്തിവെച്ചതെന്ന് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.സമരം തുടർന്നാൽ സർക്കാരിന്റെ അന്നഭാഗ്യപദ്ധതിയെ ബാധിക്കും.

ബിപിഎൽ വിഭാഗം കുടുംബങ്ങളിലെ അംഗങ്ങൾക്ക് മാസംതോറും പത്തുകിലോ വീതം അരി സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. പദ്ധതിപ്രകാരം ഭക്ഷ്യധാന്യമെത്തിച്ചതിന്റെ ഫെബ്രുവരിമുതലുള്ള പണം കുടിശ്ശികയായി കിടക്കുകയാണെന്ന് പറയുന്നു. ജൂലായ് അഞ്ചോടെ പ്രശ്നം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നതാണ്. പക്ഷേ, അതുണ്ടായില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

അമ്മേ അത്താഴം തയ്യാറാക്കിക്കോളൂ, ഞാനെത്താം’; പിന്നെ യുവഡോക്ടര്‍ അപ്രത്യക്ഷമായി, അടല്‍ സേതുവില്‍ കാര്‍ നിര്‍ത്തി കടലില്‍ ചാടിയെന്ന് പൊലീസ്

മുംബൈയില്‍ പാലത്തില്‍ കാർ നിർത്തി കടലില്‍ ചാടിയ യുവ ഡോക്ടറെ കാണാനില്ല. 32കാരനായ ഡോ. ഓംകാർ കവിട്കെയാണ് അടല്‍ സേതു പാലത്തില്‍ കാർ പാർക്ക് ചെയ്ത് കടലില്‍ ചാടിയത്.പൊലീസും കോസ്റ്റ് ഗാർഡും അദ്ദേഹത്തെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ജെജെ ഹോസ്പിറ്റലിലാണ് ഓംകാർ ജോലി ചെയ്യുന്നത്. ജൂലൈ 7 ന് അദ്ദേഹം തന്റെ കാറില്‍ ആശുപത്രി വിട്ടു. അമ്മയെ വിളിച്ച്‌ വീട്ടിലേക്ക് വരുകയാണെന്നും അത്താഴം കഴിയ്ക്കാൻ ഉണ്ടാകുമെന്നും അറിയിച്ചു.

എന്നാല്‍ രാത്രി 9.43 ഓടെ, മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിക്കുന്നതും അടല്‍ സേതുവില്‍ കാർ നിർത്തി കടലിലേക്ക് എടുത്തുചാടി.പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ഒഴിഞ്ഞുകിടന്ന കാറും ഒരു ഐഫോണും കണ്ടെത്തി. കാർ നമ്ബറും ഫോണിലെ വിശദാംശങ്ങളും പരിശോധിപ്പോഴാണ് കാർ ഓംകാറിന്റേതാണെന്ന് വ്യക്തമായത്. അന്നുമുതല്‍ പൊലീസും കോസ്റ്റ് ഗാർഡും ഡോക്ടറെ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ വിഷയത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ പങ്കുവെക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group