Home Featured ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന സംഭവം; സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത

ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന സംഭവം; സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത

by admin

ബെംഗളൂരു: ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത. കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണ് ദുരന്തമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീല്‍ പറഞ്ഞു.കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ബിബിഎംപി അസിസ്റ്റന്‍ഡ് എക്‌സികുട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബിബിഎംപി ചീഫ് കമ്മീഷണറുടേതാണ് നടപടി. ബെംഗളൂരു കോര്‍പറേഷന്റെ അനുമതി ഇല്ലാതെയാണ് കെട്ടിട നിര്‍മാണം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മൂന്ന് തവണ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെപ്പിക്കാന്‍ ശ്രമമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സികുട്ടീവ് എന്‍ജിനീയര്‍ വിനയിയെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു നില മാത്രം പണിതുയര്‍ത്താന്‍ കോര്‍പറേഷനില്‍ നിന്ന് അനുമതി സമ്പാദിച്ച കെട്ടിട ഉടമ നാല് നിലകൂടി അനധികൃതമായി നിര്‍മ്മിക്കുകയായിരുന്നു.ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് നിര്‍മ്മാണ തൊഴിലാളികള്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. കെട്ടിട ഉടമ ഭുവന്‍ റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.

ബംഗ്ലാദേശില്‍ കുതിച്ചുയര്‍ന്ന് മുട്ടവില; രണ്ടര ലക്ഷത്തോളം മുട്ടകള്‍ കയറ്റി അയച്ച്‌ ഇന്ത്യ

ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചത് 2.31 ലക്ഷം മുട്ടകള്‍. ബംഗ്ലാദേശില്‍ മുട്ടവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വലിയ കയറ്റുമതി ഇന്ത്യ നടത്തിയത്.ഒരു ഡസൻ മുട്ടയുടെ വില ധാക്കയിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും 200 ടാക്ക(140.75 രൂപ) ആയി ഉയർന്നിട്ടുണ്ട്. ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ ഈ വിലക്കയറ്റം സാരമായി ബാധിച്ചു.വില സ്ഥിരപ്പെടുത്തുന്നതിനായി 4.5 കോടി മുട്ട, ഘട്ടം ഘട്ടമായി ഇറക്കുമതി ചെയ്യാൻ ബംഗ്ലാദേശ് സർക്കാർ അനുമതി നല്‍കിയതായാണ് റിപ്പോർട്ട്.

നവംബറോടെ ഇന്ത്യയില്‍ നിന്ന് 90 ലക്ഷം മുട്ടകള്‍ കൂടി ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യും.മുട്ടയുടെ വില പിടിച്ചുനിർത്താൻ ബംഗ്ലാദേശ് നാഷണല്‍ ബോർഡ് ഓഫ് റവന്യൂ (എൻബിആർ) മുട്ടയുടെ ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി വെട്ടിക്കുറച്ചു. മുട്ടയുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതോടെ മുട്ടയുടെ ഇറക്കുമതിച്ചെലവ് ഒരു ഡസനിന് 13.8 ടാക്കയോളം കുറയും. പ്രോട്ടീൻ്റെ ഉറവിടമായ മുട്ട, രാജ്യത്തെ സാധാരണക്കാരന് താങ്ങാനാവുന്നതാക്കി മാറ്റുമെന്ന് എൻബിആർ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിൻ്റെ വാണിജ്യ മന്ത്രാലയം കണക്കാക്കിയത് അനുസരിച്ച്‌ ബംഗ്ലാദേശില്‍ പ്രതിദിനം 40 ദശലക്ഷം മുട്ടകള്‍ക്ക് ആവശ്യക്കാരുണ്ട്. ബംഗ്ലാദേശില്‍ മുട്ട വില ഉയരാൻ പ്രധാന കാരണം കോഴിത്തീറ്റയുടെ വില വർധനവാണ്. മുട്ട ഉല്‍പാദനച്ചെലവിൻ്റെ 75 ശതമാനം വഹിക്കുന്നത് കോഴിത്തീറ്റയാണ്, ബംഗ്ലാദേശിലെ തീറ്റയുടെ വില ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്. മാത്രമല്ല, മുട്ട ഉല്‍പാദനത്തിനായി കർഷകർ വാങ്ങുന്ന ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വില ഇന്ത്യയില്‍ വളരെ കൂടുതലാണ്. ഇന്ത്യയില്‍, ഒരു കോഴിക്കുഞ്ഞിൻ്റെ വില 25-35 ടാക്ക ആണ്. ബംഗ്ലാദേശില്‍ ഇന്ത്യയേക്കാള്‍ മൂന്നിരട്ടി വില കൂടുതലാണ്. 80-120 ടാക്ക വരെയാണ് കോഴിക്കുഞ്ഞിൻ്റെ വില

You may also like

error: Content is protected !!
Join Our WhatsApp Group