ബെംഗളൂരു: കർണാടകയില്‍ അഴിമതി വിരുദ്ധ ഏജൻസിയായ ലോകായുക്ത, 13 ജില്ലകളിലെ വിവിധ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.
ബെംഗളൂരു, ബിദാർ, രാമനഗര, ഉത്തര കന്നഡ എന്നിവിടങ്ങളിലായി അറുപതോളം സ്ഥലങ്ങളില്‍ നൂറിലധികം ലോകായുക്ത ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തുന്നുണ്ട്. ബെംഗളൂരുവില്‍ അഞ്ചോളം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നും ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു. 13 പൊലീസ് സൂപ്രണ്ടുമാരുടെയും 12 ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് റെയ്ഡ്.
ലോകായുക്ത 10 അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ജനുവരിയില്‍ നാല്‍പതോളം സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. തുംകൂരു, മാണ്ഡ്യ, ചിക്കമഗളൂരു, മൈസൂർ, കൊപ്പല്‍, വിജയ നഗര, ബെല്ലാരി, ഹാസൻ, ചാമരാജ നഗര, മംഗലാപുരം എന്നിവിടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയിരുന്നത്.