Home covid19 കർണാടകയിൽ സമ്പൂർണ ലോക് ഡൗൺ ഇന്ന് മുതൽ ; മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം

കർണാടകയിൽ സമ്പൂർണ ലോക് ഡൗൺ ഇന്ന് മുതൽ ; മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം

by admin

ബെംഗളൂരു : കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തുന്ന രണ്ടാഴ്ചത്തെ സമ്പൂർണ ലോക് ഡൗൺ തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ആരംഭിക്കും. മെയ് 24 ന് രാവിലെ 6 മണി വരെയാണ് ലോക് ഡൗൺ നീണ്ടു നിൽക്കുന്നത്.

മത്സ്യം, മാസം, തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ആറ് മണി മുതൽ പത്ത് മണിവരെ തുറന്ന് പ്രവർത്തിക്കാം. രാത്രി പത്ത് മണിവരെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം പാർസൽ ലഭിക്കും. വൈകുന്നേരം ആറ് മണിവരെ ഉന്തുവണ്ടിയിൽ വഴിയോര പച്ചക്കറി വിൽപനക്കും അനുമതിയുണ്ട്. മിൽമ ബൂത്തുകളും തുറന്ന് പ്രവർത്തിക്കും. സ്വകാര്യ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അനുമതിയില്ല. ഹോട്ടൽ ഭക്ഷണ വിതരണ ഏജൻസികൾക്ക് വാഹനം ഉപയോഗിക്കാം. ആർടിസി, മെട്രോ, ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് തടസമുണ്ടാകില്ല. ഉത്പാദന മേഖലയിലെ നിർമാണങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവക്ക് അനുമതിയുണ്ട്. വസ്ത്ര നിർമാണ ഫാക്ടറികൾക്ക് 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവർത്തനം നടത്താം.

ആശുപത്രി കേസുകൾ, മറ്റ് അടിയന്തര യാത്രകൾ, വാക്സിൻ എടുക്കാൻ പോകുന്നവർ, എയർ പോർട്ട് റെയിൽവേ സ്റ്റേഷൻ യാത്രക്കാർ, പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്നവർ എന്നിവർക്കു മാത്രമാണ് യാത്രാനുമതി ഉള്ളത്.

ലോക് ഡൗൺ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും ബെംഗളുരു സിറ്റി പോലീസ് കമീഷണർ കമാൽ പന്ത് അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 27 മുതൽ മെയ് 12 വരെ സംസ്ഥാനത്ത് സമ്പൂർണ കോവിഡ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിദിന കോവിഡ് നിരക്കിൽ തുടർന്നും വർധനവുണ്ടായതോടെയാണ് സർക്കാർ സമ്പൂർണ ലോക് ഡൗണിലേക്ക് നീങ്ങിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group