Home covid19 കർണ്ണാടക : ജൂൺ 7 നു ശേഷം ഇളവുകൾ നൽകികൊണ്ട് ലോക് ഡൗൺ തുടരാൻ സാധ്യത – മുഖ്യമന്ത്രി

കർണ്ണാടക : ജൂൺ 7 നു ശേഷം ഇളവുകൾ നൽകികൊണ്ട് ലോക് ഡൗൺ തുടരാൻ സാധ്യത – മുഖ്യമന്ത്രി

by admin

ബെംഗളൂരു: കർണാടകയിൽ ജൂൺ 7 നു ശേഷം ഇളവുകളോട് കൂടി ലോക് ഡൗൺ തുടരാൻ സാധ്യത .സർക്കാർ നിശ്ചയിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ പ്രകാരം മരണനിരക്ക് 1 ശതമാനത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ആകുന്നത് വരെ ലോക്ക് ഡൗൺ തുടരണം. പ്രതിദിന കേസുകൾ 5000 ത്തിനു താഴെ എത്തണം. എങ്കിലേ ലോക്കഡൗൺ പിൻവലിക്കാനാവൂ .

പ്രതിദിന കേസുകൾ 5000 താഴെ എത്തുന്നത് വരെ കർണാടകയിൽ ലോക്ക്ഡൗൺ തുടരണം ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ചില മേഖലകളിൽ മാത്രം ഇളവുകൾ നൽകികൊണ്ട് ലോക് ഡൗൺ നിർദേശങ്ങൾ കർശനമായി നടപ്പാക്കാനാണ് സർക്കാർ പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തു. അതേ സമയം നിയന്ത്രണങ്ങൾ തുടരുകയും ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിക്കണമെന്നുമാണ് മന്ത്രിമാരുടെ ആവശ്യം. ലോക് ഡൗൺ തുടരണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വ്യാഴാഴ്ചയോടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കർണാടകയിൽ 463 കോവിഡ് മരണങ്ങൾ ;307 പേരും ബാംഗളൂരിൽ ;ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം

ലോക് ഡൗണുമായി ബന്ധപ്പെട്ട് എല്ലാവരുമായി ചർച്ച ചെയ്യേണ്ടതുണ്ട്. മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും വ്യാഴാഴ്ചയോടെ ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ഇളവുകൾ നൽകി ജൂൺ ഏഴിന് ശേഷവും അൺലോക് നടപടികൾ ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് കോവിഡ് ടാസ്ക് ഫോഴ്സിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. സി. എൻ. അശ്വത് നാരായൺ പറഞ്ഞു.

ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി കയറ്റുമതിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും വ്യാഴാഴ്ച മുതൽ സർക്കാർ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. 50 ശതമാനം ജീവനക്കാരെ മാത്രമാണ് ജോലിയിൽ പ്രവേശിപ്പിക്കേണ്ടത്. ഇതോടൊപ്പം ആയിരത്തിലധികം പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ രണ്ടാഴ്ചയിലൊരിക്കൽ 10 ശതമാനം പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും ഉത്തരവിൽ പറയുന്നു.

സിദ്ധരാമയ്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ല

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയും പ്രതിദിന കേസുകൾ അയ്യായിരത്തിൽ താഴെയും എത്തുന്നത് വരെ കർശന നിയന്ത്രണം വേണമെന്നാണ് സാങ്കേതിക സമിതി സർക്കാറിന് നൽകിയ ശിപാർശ. ബുധനാഴ്ച പുറത്തിറങ്ങിയ കോവിഡ് റിപ്പോർട്ട് പ്രകാരം 11.22 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. മെയ് 24 ന് 50000 ത്തിന് മുകളിൽ പ്രതിദിന കോവിഡ് നിരക്ക് എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അത് 20000 ത്തിന് താഴെയായിരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 16387 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിയമയുദ്ധത്തില്‍ കര്‍ണാടകം തോറ്റു ;’കെ.എസ്.ആര്‍.ടി.സി ‘ ഇനി കേരളത്തിന് സ്വന്തം

ലോക് ഡൗൺ ജൂൺ ഏഴിൽ നിന്നും ഇളവുകളോടെ നീട്ടാനും എന്നാൽ അത് എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ചുമാണ് സർക്കാർ ആലോചിക്കുന്നത്. ഇളവുകൾ പ്രഖ്യാപിച്ച് ജൂൺ 14 വരെ ലോക് ഡൗൺ നീട്ടുമെന്നാണ് ഇപ്പോഴുള്ള സൂചനകൾ. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ വർധനവിനെ തുടർന്ന് മെയ് 10 മുതൽ 24 വരെയായിരുന്നു ലോക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ കോവിഡ് കേസുകളുടെ വർധനവ് തുടർന്നതോടെ ജൂൺ 7 വരെ നീട്ടുകയായിരുന്നു.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group