Home covid19 കർണാടക ലോക് ഡൗൺ ജൂൺ 14 വരെ നീട്ടി ; വിശദമായി വായിക്കാം

കർണാടക ലോക് ഡൗൺ ജൂൺ 14 വരെ നീട്ടി ; വിശദമായി വായിക്കാം

by admin

ബംഗളുരു : കർണാടകയിൽ ജൂൺ 7 വരെ പ്രഖ്യാപിച്ചിരുന്ന കോവിഡ് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ മാന്തി തല ചർച്ചകളിൽ തീരുമാനമായി .ജൂൺ 14 വരെയായിരിക്കും നീട്ടുക . സർക്കാർ നിശ്ചയിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ പ്രകാരം മരണനിരക്ക് 1 ശതമാനത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ആകുന്നത് വരെ ലോക്ക് ഡൗൺ തുടരണം. പ്രതിദിന കേസുകൾ 5000 ത്തിനു താഴെ എത്തണം , നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജൂൺ 2 ബുധനാഴ്ച 11 .22 ശതമാനമാണ് .പ്രതിദിന രോഗസ്ഥിരീകരണ നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. മെയ് 24 ന് 50000 ത്തിന് മുകളിൽ പ്രതിദിന കോവിഡ് നിരക്ക് എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അത് 20000 ത്തിന് താഴെയായിരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 16387 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അവശ്യ സർവീസുകളുടെ പ്രവർത്തനാനുമതി 6 മുതൽ 10 എന്നതിന് പകരം 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ നീട്ടാൻ സമ്മർദ്ദമുണ്ടായെങ്കിലും തത്കാലം നിലവിലേത് പോലെ തന്നെ തുടരാനാണ് തീരുമാനം .10 മണിക്ക് കടകളെല്ലാം പഴയതു പോലെ അടക്കേണ്ടി വരും . ജില്ലാ ,അന്തർ ജില്ലാ യാത്രകൾക്കും പുതിയ ഇളവുകൾ ഇല്ല .

ഇന്ന് കർണാടകയിൽ 463 കോവിഡ് മരണങ്ങൾ ;307 പേരും ബാംഗളൂരിൽ ;ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം

കോവിഡ് കേസുകൾ മെയ് അവസാനത്തോടെ കുറഞ്ഞു തുടങ്ങിയതിനാൽ നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് മുതിർന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ശുപാർശ നൽകിയിരുന്നു . പക്ഷെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നീട്ടുന്നത്

കുഴൽ പണ കേസിൽ ആടിയുലഞ്ഞു കേരള ബിജെപി ;ഓഡിയോ എഡിറ്റ് ചെയ്തതാകാം – കെ സുരേന്ദ്രൻ

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group