ബെംഗളൂരു : അടുത്ത അഞ്ചുവർഷത്തേക്കുള്ള വ്യവസായ നയം പുറത്തിറക്കി കർണാടക. ബെംഗളൂരുവിനു പുറത്ത് പിന്നാക്ക പ്രദേശങ്ങളിലുൾപ്പെടെ വ്യാവസായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നയം.ഏഴര ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ‘കർണാടക ഇൻഡസ്ട്രിയൽ പോളിസി 2025-26′ പുറത്തിറക്കിയത്. ഇതുവഴി 20 ലക്ഷം പേർക്ക് പുതുതായി ജോലി ലഭിക്കാൻ സാധ്യത തുറക്കുമെന്ന് കരുതുന്നു. ബെംഗളൂരുവിൽ ചൊവ്വാഴ്ച ആരംഭിച്ച ആഗോള നിക്ഷേപക സംഗമത്തിലാണ് പുതിയ വ്യവസായ നയം പുറത്തിറക്കിയത്.
എയ്റോ സ്പെയ്‌സ്, ഡിഫൻസ്, ഇലക്ട്രേട്രാണിക്സ‌്, സ്റ്റീൽ-സിമന്റ്-മെറ്റൽ നിർമാണം, വെയർഹൗസിങ്, ലോജിസ്റ്റിക്സ്, ടെക്സ്റ്റൈൽസ്, ഫ്യൂച്ചർ മൊബിലിറ്റി, ഡ്രോൺസ്, വെർച്വൽ റിയാലിറ്റി, മെഡ് ടെക്, സ്പെയ്‌സ് ടെക്, ബയോ ടെക്നോളജി, റിന്യൂവബിൾ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ്, ടൂറിസം എന്നീ മേഖലകൾക്ക് ഊന്നൽ കൊടുക്കുന്നതാണ് പുതിയ നയമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കും’; വലിയ പ്രഖ്യാപനം നടത്തി ഇളയരാജ
അന്തരിച്ച മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കാൻ വിഖ്യാത സംഗീത സംവിധായകൻ ഇളയരാജ. വനിതാ ഓർക്കസ്ട്രാ സംഘം ആരംഭിക്കുമെന്നാണ് ഇളയരാജയുടെ പ്രഖ്യാപനം.അന്തരിച്ച മകള്‍ ഭാവതരിണിയുടെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ സംഗീത പരിപാടിക്കിടെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. പരിപാടിയില്‍ മകൻ കാർത്തിക് രാജ, സഹോദരൻ ഗംഗയ് അമരൻ, സംവിധായകൻ വെങ്കട് പ്രഭു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വനിതകള്‍ മാത്രമുള്ള ഓർക്കസ്‌ട്ര ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാവതരിണി എന്നോട് പറഞ്ഞിരുന്നു. അതായിരുന്നു അവളുടെ അവസാന ആഗ്രഹം. രണ്ടുദിവസം മുൻപ് മലേഷ്യയില്‍ വച്ച് ചെറുപ്പക്കാരികളായ പെണ്‍കുട്ടികളുടെ ട്രൂപ്പുകള്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതുകണ്ടു. അപ്പോഴാണ് മകളുടെ ആഗ്രഹത്തെക്കുറിച്ച് ഓർത്തത്. അവളുടെ പേരിലായിരിക്കും ഓർക്കസ്‌ട്ര ആരംഭിക്കുന്നത്. 15 വയസിന് താഴെയുള്ള പെണ്‍കുട്ടികളായിരിക്കും ഓർക്കസ്ട്രയുടെ ഭാഗമാകുന്നത്.
ലോകം മുഴുവൻ ഈ ഓർക്കസ്ട്ര പരിപാടികള്‍ അവതരിപ്പിക്കും. ശരിയായ സമയത്ത് മറ്റ് പ്രഖ്യാപനങ്ങള്‍ നടത്തും. ഓർക്കസ്‌ട്രയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രജിസ്റ്റർ ചെയ്ത് ഓഡിഷനില്‍ പങ്കെടുക്കാം. മകളുടെ പാരമ്ബര്യം ഓർക്കസ്‌ട്രയ്ക്ക് കാത്തുസൂക്ഷിക്കാനാകണമെന്നാണ് ആഗ്രഹം’- ഇളയരാജ വ്യക്തമാക്കി.കഴിഞ്ഞവർഷം ജനുവരിയിലാണ് ഗായികയും സംഗീത സംവിധായകയുമായ ഭാവതരിണി ഇളയരാജ അന്തരിച്ചത്. 47 വയസായിരുന്നു. ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.
2000ല്‍ ഭാരതി എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച ഭാവതരിണിക്ക് ആ ചിത്രത്തിലെ ഗാനത്തിന് അക്കൊല്ലത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളില്‍ ഗായികയായും സംഗീതസംവിധായികയായും തിളങ്ങി. 2019ല്‍ പുറത്തിറങ്ങിയ മായാനദി എന്ന തമിഴ് ചിത്രത്തിനാണ് അവസാനമായി സംഗീതം നല്‍കിയത്.