Home Featured സൈബർ സുരക്ഷയ്ക്ക് ‘ബ്രൗസ് സേഫ് ആപ്പുമായി കർണാടകം

സൈബർ സുരക്ഷയ്ക്ക് ‘ബ്രൗസ് സേഫ് ആപ്പുമായി കർണാടകം

ബെംഗളൂരു: ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽനിന്ന് രക്ഷനേടാൻ ‘ബ്രൗസ് സേഫ്’ ആപ്പുമായി കർണാടകം. കർണാടക ഐ.ടി., ബി.ടി. വകുപ്പിന്റെ നേതൃത്വത്തിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ (ഐ.ഐ.എസ്.സി.) പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഇൻ സൈബർ സെക്യൂരിറ്റിയാണ് (സിസെക്) ബ്രൗസ് സേഫ് ആപ്പിനു പിന്നിൽ.ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ എസ്.എം.എസിലൂടെയോ വാട്സാപ്പിലൂടെയോ ഇ മെയിലിലൂടെയോ എത്തുന്ന ‘തട്ടിപ്പ് ലിങ്കുകൾ’ തുറന്നാൽ ഇൗ സൈറ്റുകൾ ബ്ലോക്കു ചെയ്യുന്നതാണ് സംവിധാനം.

ഇതോടെ, ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോരുന്നതും തട്ടിപ്പുകാർ ഉപയോഗിക്കുന്നതും തടയാൻ കഴിയും. നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് മന്ത്രി പ്രിയങ്ക് ഖാർഗെ ഔദ്യോഗികമായി ആപ്പ് പുറത്തിറക്കിയത്.ബെലഗാവി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രേഷ്ഠ ഐ.ടി. ടെക്‌നോളജീസ്, അജിങ്ക്യ ഐ.ടി. ടെക്‌നോളജീസ് എന്നീ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാത്ത വിധത്തിലാണ് ആപ്പ് പ്രവർത്തിക്കുക.

മൊബൈൽ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷയുറപ്പാക്കാൻ അശ്ലീല ഉള്ളടക്കമുള്ള വെബ്‌സൈറ്റ് തടയാനുള്ള സംവിധാനവും ആപ്പിലുണ്ട്. സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും.ഘട്ടംഘട്ടമായി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ആപ്പിൽ കൊണ്ടുവരാനാണ് സിഡെകിന്റെ പദ്ധതി.സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഇത്തരം കൂടുതൽ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള സഹായങ്ങളും ഒരുക്കും.

ഡല്‍ഹി സ്വദേശിയായ യുവാവും വിദേശവനിതയും റിസോര്‍ട്ടില്‍ മരിച്ചനിലയില്‍; മൃതദേഹം അര്‍ധനഗ്നമായ നിലയില്‍

ഡല്‍ഹി സ്വദേശിയായ യുവാവിനെയും വിദേശവനിതയെയും ഹരിയാണയിലെ റിസോർട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി അശോക് വിഹാർ സ്വദേശി ഹിമാൻഷു(26) ഉസ്ബെക്കിസ്താൻ സ്വദേശി അബ്ദുല്ലാവേ മഖ്ലിയോ(32) എന്നിവരെയാണ് സോണിപത്തിലെ റിസോർട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.ഞായറാഴ്ച രാത്രി എട്ടരയോടൊണ് ഇരുവരും റിസോർട്ടില്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും രണ്ടുപേരെയും മുറിക്ക് പുറത്ത് കാണാത്തതിനാല്‍ ജീവനക്കാർക്ക് സംശയമുണ്ടായി. തുടർന്ന് മുറിയിലെ ജനല്‍വഴി പരിശോധിച്ചപ്പോള്‍ രണ്ടുപേരും കട്ടിലില്‍ കിടക്കുന്നനിലയിലാണ് കണ്ടത്.

ഇതോടെ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മുറിയ്ക്കുള്ളില്‍ അർധനഗ്നമായ നിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉസ്ബെക്കിസ്താൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കാനും എംബസി അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. യുവാവിനെ സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഡല്‍ഹി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group