ബെംഗളൂരു: കർണാടകയിലെ 3,800 കോളജുകളിൽ ഓൺ ലൈൻ പരീക്ഷാ നടത്താനും അക്കാദമിക് രേഖകൾ പരിശോ ധിക്കാനും പുതിയ 2 സോഫ്റ്റ്വെയറുകൾ. ഡിജിറ്റൽ രേഖകളുടെ ആധികാരികത പരിശോധിക്കാൻ ‘ഇ-സഹമതി’, ഓൺലൈനായി പരീക്ഷയ്ക്കും മൂല്യനിർണത്തിനു മായി “യൂണിഫൈഡ് യൂണിവേ ഴ്സിറ്റി കോളജ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ’ (യുയിസിഎംഎസ്) മൂന്നാം പതിപ്പ് എന്നിവയാണു പു റത്തിറക്കിയത്.പരീക്ഷാ നടത്തിപ്പ്, മൂല്യനിർണ യം, ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റ് വിതരണം തുടങ്ങിയവയ്ക്കായി പ്രതിവർഷം ചെലവിടുന്ന 60 കോടി രൂപ ലാഭിക്കാൻ ഇതിലൂടെ കഴിയും.