ബംഗളൂരു: കര്‍ണാടക സാമൂഹികക്ഷേമ മന്ത്രി എച്ച്‌സി മഹാദേവപ്പയുടെ ഷൂസിന്റെ ലെയ്‌സ് ഗണ്‍മാന്‍ കെട്ടി കൊടുക്കുന്ന വീഡിയോ സാമൂഹിത മാധ്യമങ്ങളില്‍ വൈറല്‍. ധാര്‍വാഡിലെ സപ്തപുരയില്‍ സര്‍ക്കാര്‍ ഹോസ്റ്റലില്‍ പരിശോധനയ്ക്കു എത്തിയപ്പോഴായിരുന്നു സംഭവം.
ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും പരിശോധിക്കാന്‍ ഹോസ്റ്റല്‍ അടുക്കളയില്‍ കയറാനാണ് മന്ത്രി ഷൂസ് ഊരിയത്. തുടര്‍ന്ന് അധികൃതര്‍ക്കു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം പുറത്തുവന്നപ്പോഴാണ് മന്ത്രിയുടെ ഗണ്‍മാന്‍ ഷൂസ് കെട്ടിക്കൊടുക്കുകയായിരുന്നു. ഈ സമയത്ത് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ മറ്റുള്ളവരുമായി മന്ത്രി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
അംഗരക്ഷകരെ അടിമകളാക്കുന്ന പ്രവൃത്തിയാണ് ഇതെന്ന് ബിജെപി ആരോപിച്ചു. ഹൈക്കമാന്‍ഡ് കര്‍ണാടകത്തിലെ കോണ്‍ഗ്രസുകാരെ അടിമകളാക്കിയെന്നും ഇവര്‍ ഇപ്പോള്‍ അംഗരക്ഷകരെ അടിമകളാക്കുന്നുവെന്നുമാണ് ബിജെപിയുടെ വിമര്‍ശനം.