ബംഗളൂരു: തമിഴ്നാട്ടില്‍ തിരുവണ്ണാമലയിലെ അന്ധനുര്‍ ബൈപാസിന് സമീപം ടാറ്റ സുമോ കാറും കര്‍ണാടക ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ആറ് പേരും അപകടസ്ഥലത്തു തന്നെ മരിച്ചു.
തിരുവണ്ണാമലയില്‍നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന പത്തോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ സെൻഗം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായത് എങ്ങനെയെന്നത് വ്യക്തമായിട്ടില്ല. സെൻഗം പൊലീസ് അപകടത്തില്‍ അന്വേഷണം തുടങ്ങി.