കർണാടകയിലെ ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കാവിക്കൊടി നാട്ടിയതിന് ദക്ഷിണ കന്നഡ ജില്ലാ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ജോയിന്റ് സെക്രട്ടറി ശരൺ പമ്പ്വെല്ലിനെതിരെ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.
പമ്പ്വെല്ലിനും മറ്റുള്ളവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 153 (എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്) പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.