ബംഗ്ലൂരു:അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്.കര്‍ണാടകയിലെ ദവനഹള്ളിയില്‍ വ്യാഴാഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. ദവനഹള്ളി സ്വദേശി കാവന (20) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോളജ് വിദ്യാര്‍ഥിനിയായ മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ മഞ്ജുനാഥ് അസ്വസ്ഥനായിരുന്നു. യുവാവ് മറ്റൊരു ജാതിയില്‍ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെ മകളോട് ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മകള്‍ പിന്‍മാറാന്‍ തയാറായില്ല.
ഇതോടെ ഇരുവരും തമ്മില്‍ ബുധനാഴ്ച രാത്രി വാക്കേറ്റമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നാലെ പ്രതി മകളുടെ കഴുത്തറുക്കുകയായിരുന്നു. കൈകളിലും കാലുകളിലും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതി സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.