മംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പഴ്സ് കവര്‍ന്ന യുവാവ് പൊലീസ് പിടിയില്‍.തീര്‍ത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണ മാലകള്‍, സ്വര്‍ണ വളകള്‍ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കള്ളനെ പിടികൂടിയത്. തൊണ്ടിമുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.