ബെംഗളൂരു: വഖഫ് ഭൂമി ദുരുപയോഗം സംബന്ധിച്ചുള്ള ഉപലോകായുക്ത റിപ്പോർട്ട് പഠനവിധേയമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിയമസഭാ സമ്മേളനത്തെ അറിയിച്ചു. ഈ വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കമ്മിഷൻ മുൻ ചെയർമാൻ അൻവർ മണിപ്പാടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തും.
ബിജെപി എംഎൽഎമാരായ രഘുപതിഭട്ട്, ബസനഗൗഡ പാട്ടീൽ യത്നൽ തുടങ്ങിയവർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ 54000 ഏക്കർ വഖഫ് ഭൂമിയിൽ 2.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 29000 ഏക്കർ സ്വകാര്യ വ്യക്തികൾ കയ്യേറിയ നിലയിലാണെന്ന് യത്നൽ സഭയെ അറിയിച്ചു.ഈ ഭൂമി റവന്യു വകുപ്പ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രണയം നടിച്ച് പെണ്‍കുട്ടിയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്ത യുവാവിനെതിരെ കേസെടുത്തു
കണ്ണൂര്‍: പ്രണയം നടിച്ച് മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു.പാപ്പിനിശേരി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.പെണ്‍കുട്ടി ടൈലറിംഗ് ക്ലാസിന് പോകുന്നതിനിടെയാണ് പ്രതിയുമായി പരിചയപെടുന്നത്.ശേഷം പ്രതി അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞും മറ്റ് പല കാരണങ്ങള്‍ പറഞ്ഞും പെണ്‍കുട്ടിയില്‍ നിന്നും എട്ട്പവനും 5000 രൂപയും തട്ടിയെടുക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.
സ്വര്‍ണാഭരണങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് കാര്യം തിരക്കിയപ്പോഴാണ് വിവിധ ആവശ്യങ്ങള്‍ക്കായി താജിറിന് കൊടുത്തുവെന്ന് പെണ്‍കുട്ടി പറഞ്ഞത്. ഉടന്‍ അവയെല്ലാം തിരിച്ച് വാങ്ങണമെന്ന് ആശ്യപ്പെട്ടപ്പോള് താജിറിനോട് കാര്യം പറയുകയും ചെയ്തു.എന്നാല്‍, നല്കിയ സ്വര്‍ണാഭരണങ്ങളും പണവും തിരിച്ചുനല്‍കാന്‍ പ്രതി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.