ബെംഗളൂരു: കർണാടകയില്‍ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായി. അപകടത്തില്‍ നാലുപേർ മരണപ്പെടുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തു.
മണ്ണിടിച്ചിലുണ്ടായത് ഉത്തര കന്നഡ ജില്ലയിലെ ദേശീയപാത 66ല്‍ അങ്കോള താലൂക്കിലെ ഷിരൂർ ഗ്രാമത്തിനരികിലാണ്. ഏഴ് പേർ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നാല് പേർ ഒരു കുടുംബത്തിലുള്ളവരാണെന്നാണ് ഉത്തര കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ലക്ഷ്മി പ്രിയ വ്യക്തമാക്കിയത്. കാണാതായവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്.