Home Featured ബൈക്ക് മോഷണം; രണ്ട് പേർ അറസ്റ്റിൽ

ബൈക്ക് മോഷണം; രണ്ട് പേർ അറസ്റ്റിൽ

by admin

മംഗളൂരു റോഡരികിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ ഉള്ളാൾ പോലീസ് അറസ്റ്റു ചെയ്തു. മുക്കച്ചേരി സ്വദേശി അബ്ദുൾ സവാദ് (26), ധർമനഗർ സ്വദേശി യഷ്ബിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. തൊക്കോട്ട് ഒരു ഹോട്ടലിനുമുന്നിൽ നിർത്തിയിട്ട ബൈക്കാണ് ഇരുവരും മോഷ്ടിച്ചത്. അബ്ദുൾ സവാദിൻ്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരിവില്പന എന്നീ കേസുകൾ നിലവിലുണ്ടന്ന് പോലീസ് പറഞ്ഞു.

യഷ്ബിത്ത് ഉള്ളാൾ-സ്റ്റേറ്റ് ബാങ്ക് റൂട്ടിലെ ബസിൽ കണ്ടക്ടറാണ്. ഉള്ളാൾ സ്റ്റേഷൻ ഓഫീസർ എച്ച്.എൻ. ബാലകൃഷ്ണന്റെ നേതൃ ത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group