മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങള്‍ പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം വ്യാഴാഴ്ച ചേരുന്ന കർണാടക മന്ത്രിസഭ യോഗം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ. ഉഡുപ്പിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോക്സഭ തെരഞ്ഞെടുപ്പ് മനസില്‍കണ്ടുള്ള കേന്ദ്ര സർക്കാർ ഗിമ്മിക്കാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന സി.എ.എ. ഇത്രയും വർഷങ്ങള്‍ അവർ എന്ത് ചെയ്യുകയായിരുന്നു? പൊടുന്നനെയാണ് വിജ്ഞാപനം ഇറക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയഭീതിയില്‍ നിന്നുടലെടുത്തതാണ് ഇതെന്നും സിദ്ധാരാമയ്യ പറഞ്ഞു.