ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും 2022ല്‍ മംഗളൂരുവില്‍ നടന്ന കുക്കർ സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടെന്നും, ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കകുയാണെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.
അന്വേഷണത്തിന് സർക്കാർ ബാധ്യസ്ഥരാണ്. ഇതിനായി പൊലീസിന് പൂർണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മംഗലാപുരം, ശിവമോഗ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. ജനം ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിയുടെ മുഖം കാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു