കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2022 ലെ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവർക്കെതിരായ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹർജിയില്‍ കർണാടക സർക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു.
2022ലെ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിച്ചതിന് സിദ്ധരാമയ്യക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുർജേവാല, സംസ്ഥാന മന്ത്രിമാരായ എം.ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി എന്നിവർക്ക് 10,000 രൂപ പിഴ ചുമത്തിയ ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ ആറാഴ്ചയ്ക്ക് ശേഷം അടുത്ത വാദം കേള്‍ക്കും.