Home Uncategorized ബന്നൂരില്‍ പുലിയിറങ്ങി; ജനം ഭീതിയില്‍

ബന്നൂരില്‍ പുലിയിറങ്ങി; ജനം ഭീതിയില്‍

by admin

ബംഗളൂരു: മൊസൂറു ബന്നൂരില്‍ പുലിയിറങ്ങി. ഈ മേഖലയില്‍ ആദ്യമായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. ദൊഡ്ഡകന്യ, ചിക്കകന്യ, ഡോറ, കഡകോള ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങുന്ന നിലയില്‍ നേരത്തെ പുലിയെ കണ്ടതിന്റെ ഭീതി അകലുംമുമ്ബാണ് മറ്റൊരു സ്ഥലത്ത് പുതിയ പുലിയിറങ്ങിയത്.

നാട്ടുകാർ വിവരം നല്‍കിയതനുസരിച്ച്‌ റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ എത്തിയ സംഘം പുലിയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചു. പുലിയെ പിടികൂടാൻ ശ്രമങ്ങള്‍ നടക്കുന്നതായി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സർവേറ്റർ ഡോ. ബസവരാജ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group