ബംഗളൂരു: മലയാളം മിഷന് കർണാടക ചാപ്റ്റര്‍, സൗത്ത് മേഖല അനേകല്‍ വി.ബി.എച്ച്.സി വൈഭവയിലെ ഐറിസ് മലയാള ഭാഷാ പള്ളിക്കൂടത്തില്‍ മാതൃകാ ക്ലാസ് സംഘടിപ്പിച്ചു.
മലയാളം മിഷന് കർണാടക ചാപ്റ്റര്‍ പ്രസിഡന്റും ഭാഷാമയൂരം അവാര്‍ഡ് ജേതാവുമായ ദാമോദരന്‍ മാസ്റ്റർ, മലയാളം മിഷന് കർണാടക ചാപ്റ്റര്‍ അക്കാദമിക് കോഓഡിനേറ്ററും ബോധി അധ്യാപിക അവാര്‍ഡ് ജേതാവുമായ മീര, സുധ, സ്മിത എന്നിവർ നയിച്ചു. എഴുത്തുകാരി രമ പ്രസന്ന പിഷാരടി പരിപാടി ഉദ്ഘാടനം ചെയ്തു.
സെന്റര്‍ കോഓഡിനേറ്റര്‍ സിന്ധു, കർണാടക ചാപ്റ്റര്‍ സെക്രട്ടറി ഹിത വേണുഗോപാലന്‍, സൗത്ത് സോണ്‍ കോഓഡിനേറ്റര്‍ കെ. വിനേഷ്, ഷാനി പ്രവീണ്‍ എന്നിവർ സംസാരിച്ചു. ക്ലാസില്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.