ബെംഗളൂരു : സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച് ബജ്റ ങൾ പ്രവർത്തകർ സ്ഥാപിച്ച സവർക്കറിന്റെ ചിത്രമുള്ള ബോർഡ് നീക്കിയതിനെ തുടർന്ന് സംഘർഷമുണ്ടായ ശിവമൊഗ്ഗയിൽ പൊലീസ് അന്വേഷണം വ്യാപിപ്പിപ്പിച്ചു.അമീർ അഹമ്മദ് സർക്കിളിൽ കലാപത്തിനും ലാത്തിച്ചാർജിനും വഴിവച്ച ബോർഡ് സ്ഥാപിച്ചവർക്കും നീക്കിയവർക്കും എതിരെ 4 കേസുകൾ റജിസ്റ്റർ ചെയ്തു.
വിവിധയിടങ്ങളിലായി ഒരാൾക്ക് കുത്തേറ്റതും 2 പേർക്ക് അക്രമിത്തിൽ പരുക്കേറ്റതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 3 കേസുകളും റജിസ്റ്റർ ചെയ്തു. നിരോധനാജ്ഞയും കർഫ്യൂവും നിലവിലുള്ള ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നലെ തുറന്നു പ്രവർത്തിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി എഡിജിപി അലോക് കുമാർ പറഞ്ഞു.
ഉഡുപിയില്‍ സ്ഥാപിച്ച സവര്‍കറുടെ ബോര്‍ഡിന് കനത്ത പൊലീസ് കാവല്‍
മംഗ്ളുറു: ഉഡുപി ബ്രഹ്മഗിരിയില്‍ സ്ഥാപിച്ച ആര്‍എസ്‌എസ് ആചാര്യന്‍ വിഡി സവര്‍കറുടെ ബോര്‍ഡിന് കനത്ത പൊലീസ് കാവല്‍.ബോര്‍ഡ് നീക്കം ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.
സവര്‍കറുടേയും നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും പടങ്ങള്‍ ഉള്‍പെടുത്തിയ ബോര്‍ഡാണ് പ്രധാന കവലയില്‍ സ്ഥാപിച്ചത്. ഉഡുപി നഗരസഭ ഇതിന് അനുമതി നല്‍കിയിരുന്നു. സവര്‍കര്‍ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് മന്ത്രി വി സുനില്‍കുമാര്‍ പറഞ്ഞു.