Home Featured മതസൗഹാര്‍ദ സംരക്ഷണത്തിന് ബംഗളൂരുവില്‍ മനുഷ്യച്ചങ്ങല

മതസൗഹാര്‍ദ സംരക്ഷണത്തിന് ബംഗളൂരുവില്‍ മനുഷ്യച്ചങ്ങല

by admin

ബംഗളൂരു: സൗഹാർദ കർണാടകയുടെ നേതൃത്വത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കർണാടകയില്‍ മതസൗഹാർദം കാത്തുരക്ഷിക്കാനും ഭരണഘടനയും ഭരണഘടന അവകാശങ്ങളും നിലനിർത്താനും മനുഷ്യച്ചങ്ങല തീർത്തു.

ബംഗളൂരുവില്‍ കെ.ആർ പുരം താലൂക്ക് ഓഫിസിനു മുന്നില്‍ തീർത്ത മനുഷ്യച്ചങ്ങലയില്‍ കെട്ടിട തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ഫാക്ടറി തൊഴിലാളികളും മറ്റു സാമൂഹിക സംഘടന പ്രവർത്തകരും കണ്ണികളായി. മനുഷ്യച്ചങ്ങല തീർക്കുന്നതിനു മുമ്ബായി ചേർന്ന പ്രതിഷേധ യോഗത്തില്‍ സംഘടന നേതാക്കളായ സി. രമേശ്, മുനിരാജു, ഗോപാലഗൗഡ, ശരണപ്പ, നഞ്ചെഗൗഡ എന്നിവർ സംസാരിച്ചു. സി. കുഞ്ഞപ്പൻ, എ. ഗോപിനാഥ്, ഗായത്രി എന്നിവർ നേതൃത്വം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group