ബെംഗളൂരു: കര്‍ണാടകയില്‍ ഭൂചലനം. വിജയപുര ജില്ലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയില്‍ നിന്ന് 2.9 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ബൈക്ക് ടാക്സിയില്‍ യാത്ര ചെയ്ത മലയാളി യുവതിക്കു നേരേ ലൈംഗികാതിക്രമം;പ്രതി പിടിയില്‍
ബംഗളൂരുരില്‍ ബൈക്ക് ടാക്സിയില്‍ യാത്ര ചെയ്ത മലയാളി യുവതിക്കു നേരേ ലൈംഗികാതിക്രമ ശ്രമം. സംഭവത്തില്‍ ബംഗളൂരു എസ്‌ആര്‍ നഗര്‍ സ്വദേശിയായ ബൈക്ക് ടാക്സി ഡ്രൈവര്‍ കുരുവെട്ടപ്പ അറസ്റ്റിലായി.
മണിപ്പുര്‍ കലാപത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവതി.
ഭാഗ്യം കൊണ്ടാണ് താൻ അക്രമിയില്‍ നിന്ന് താൻ രക്ഷപ്പെട്ടതെന്നും ബൈക്കില്‍ നിന്ന് ഇറങ്ങിയശേഷവും ഇയാള്‍ ഫോണിലൂടെയും വാട്സ്‌ആപ്പിലൂടെയും അശ്ലീല സന്ദേശങ്ങളയച്ചെന്നും
യുവതി മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തില്‍ ഭയന്ന യുവതി വീടിന് 200 മീറ്റര്‍ അകലെ ഇറങ്ങി രക്ഷപ്പെട്ടു.
പാനിക് ബട്ടൻ പോലുമില്ലാത്ത ടാക്സി ആപ്പാണ് റാപ്പിഡോയെന്നും ഇതിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു.അതേസമയം സുഹൃത്തിന്‍റെ റാപ്പിഡോ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് ഇയാള്‍ ഡ്രൈവറായി എത്തിയത്.