Home Featured സിദ്ധരാമയ്യക്കു നേരെ മുട്ടയേറും സാമുദായിക സംഘര്‍ഷ ശ്രമവും; രണ്ടു ഹിന്ദുത്വപ്രവര്‍ത്തകരെ നാടുകടത്തുന്നു

സിദ്ധരാമയ്യക്കു നേരെ മുട്ടയേറും സാമുദായിക സംഘര്‍ഷ ശ്രമവും; രണ്ടു ഹിന്ദുത്വപ്രവര്‍ത്തകരെ നാടുകടത്തുന്നു

ബംഗളൂരു: പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കുനേരെ മുട്ടയെറിഞ്ഞ കേസിലെ പ്രതിയുള്‍പ്പെടെ രണ്ടു ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ നാടുകടത്താനുള്ള നീക്കവുമായി കുടക് ജില്ല ഭരണകൂടം.ഹിന്ദു ജാഗരണ്‍ ഫോറം പ്രവര്‍ത്തകനും മടിക്കേരി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവുമായ കാവന്‍ കാവേരപ്പ, ബജ്‌റംഗ്‌ദള്‍ നേതാവ് വിനയ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.Loading …സാമുദായിക സംഘര്‍ഷം ഉണ്ടാക്കിയെന്നതടക്കമുള്ള കേസുകളിലെ പ്രതികളാണിവര്‍.

2022 ആഗസ്റ്റില്‍ മടിക്കേരിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സിദ്ധരാമയ്യക്കെതിരെ കാവേരപ്പ മുട്ടയെറിഞ്ഞത്.നാടുകടത്താതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് അസിസ്റ്റന്‍റ് കമീഷണര്‍ യതീഷ് ഉല്ലാഹ് ഇവര്‍ക്ക് നോട്ടീസ് നല്‍കി. കുടക് ജില്ല പൊലീസ് മേധാവിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് നടപടികള്‍.മടിക്കേരി ടൗണ്‍ പൊലീസില്‍ കാവേരപ്പയുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത രണ്ടു കേസുകളില്‍ ഒന്നില്‍ കോടതി കുറ്റമുക്തനാക്കിയിരുന്നു. മറ്റൊരു കേസില്‍ വിചാരണനടപടികള്‍ പുരോഗമിക്കുകയാണ്.

സാമുദായിക സംഘര്‍ഷമുണ്ടാക്കിയെന്ന പേരില്‍ അഞ്ചു കേസുകളാണ് വിനയ്‌യുടെ പേരിലുള്ളത്.ഇതില്‍ മൂന്നു കേസുകളില്‍ കുറ്റമുക്തനാക്കപ്പെട്ടു. ശേഷിക്കുന്ന രണ്ടു കേസുകളില്‍ വിചാരണനടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, നാടുകടത്താനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി കുടക് ജില്ല ജാഗരണ്‍ ഫോറം രംഗത്തുവന്നു. ജില്ല ഭരണകൂടത്തിന്‍റെ നീക്കത്തെ മറ്റു സംഘടനകളുമായി ചേര്‍ന്ന് എതിര്‍ക്കുമെന്ന് ഫോറം ജില്ല കോഓഡിനേറ്റര്‍ കുക്കേര അജിത് പറഞ്ഞു.

കേരളത്തില്‍ ഹൈഡ്രജന്‍ ട്രെയിന്‍ ഈ വര്‍ഷം -കേന്ദ്ര റെയില്‍വേ മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം ഡിസംബറില്‍ ഹൈഡ്രജന്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.കേന്ദ്ര ബജറ്റില്‍ കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച പദ്ധതികളും വകയിരുത്തലും സംബന്ധിച്ച്‌ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.2023-24 കേന്ദ്ര ബജറ്റില്‍ റെയില്‍വേക്കായുള്ള വകയിരുത്തലില്‍ കേരളത്തിന് 2,033 കോടി രൂപ പ്രഖ്യാപിച്ചു.

2009-14 കാലയളവില്‍ ഇത് 372 കോടി രൂപയായിരുന്നു. വന്ദേ മെട്രോ, ഹൈഡ്രജന്‍ ട്രെയിന്‍ തുടങ്ങിയ പ്രധാന ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് റെയില്‍ വികസനം നടപ്പാക്കുന്നത്.100 കിലോമീറ്ററില്‍ താഴെ ദൂരമുള്ള സമീപ നഗരങ്ങളെ ബന്ധിപ്പിക്കാന്‍ കേരളത്തില്‍ വന്ദേ മെട്രോ ട്രെയിന്‍ ആരംഭിക്കും. ഒന്നരവര്‍ഷത്തെ പരീക്ഷണ ഓട്ടത്തിനുശേഷം മുഴുവന്‍ സമയം സര്‍വിസായി ഇതിനെ മാറ്റുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group